Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seven Beats

Europe

സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം ഗം​ഭീ​ര​മാ​യി; വി​സ്മ​യം തീ​ർ​ത്ത് നൂ​റി​ല​ധി​കം ക​ലാ​കാ​ര​ന്മാ​ര്‍

ഹോ​ൺ​ച​ർ​ച്ച്: ല​ണ്ട​നി​ലെ ഹോ​ൺ​ച​ർ​ച്ചി​ൽ സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ വേ​ദി​യി​ൽ ക​ലാ​സ്നേ​ഹി​ക​ളെ ആ​സ്വാ​ദ​ന​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ച്ച അ​ര​ങ്ങി​ൽ വി​രി​ഞ്ഞ​ത് വ​ർ​ണാ​ഭ​മാ​യ ക​ല​യു​ടെ മ​ഴ​വി​ൽ വ​സ​ന്തം.

ഹോ​ൺ​ച​ർ​ച്ചി​ലെ ദ ​കാ​മ്പ​യി​ൻ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലും ഇ​ട​നാ​ഴി​ക​ക​ളി​ലും തി​ങ്ങി നി​റ​ഞ്ഞ നൂ​റു​ക​ണ​ക്കി​ന് ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ൾ സെ​വ​ൻ ബീ​റ്റ്‌​സ് സീ​സ​ൺ ഒ​മ്പ​താം സം​ഗീ​തോ​ത്സ​വ​ത്തെ വ​ര​വേ​റ്റ​ത് ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ലെ സ്ഥി​ര​ത​യാ​ർ​ന്ന സ​മ്പ​ന്ന ക​ലാ വി​രു​ന്നി​നും സം​ഘാ​ട​ക മി​ക​വി​നും ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ആ​ദ​ര​വും അം​ഗീ​കാ​ര​വും പ്രോ​ത്സാ​ഹ​ന​വു​മാ​യി.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​രം​ഭി​ച്ച സം​ഗീ​തോ​ത്സ​വം രാ​ത്രി 11 വ​രെ നീ​ണ്ടു​നി​ന്നു. യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്‌​ഘാ​ട​ന ക​ർ​മം നി​ർ​വ്വ​ഹി​ക്കു​ക​യും ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ക്കു​ക​യും ചെ​യ്തു.

പ്ര​ശ​സ്ത ന​ടി സ​നു​ഷാ സ​ന്തോ​ഷ് വി​ശി​ഷ്‌​ടാ​തി​ഥി​യാ​യി പ​ങ്കു​ചേ​രു​ക​യും ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു. സെ​വ​ൻ ബീ​റ്റ്സി​ന്‍റെ സം​ഗീ​തോ​ത്സ​വ ഉ​ദ്‌​ഘാ​ട​ന വേ​ദി​യി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റും യു​ഗ്മ നാ​ഷ​ണ​ൽ ക​മ്മി​റ്റി ജോ. ​സെ​ക്ര​ട്ട​റി​യു​മാ​യ സ​ണ്ണി​മോ​ൻ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Latest News

Corehub Up